Today: 23 Oct 2024 GMT   Tell Your Friend
Advertisements
നെതര്‍ലാന്റിലെ ''ഹമ്മയുടെ'' ഓണാഘോഷം പ്രൗഢഗംഭീരമായി
Photo #1 - Europe - Otta Nottathil - hamma_onam_2024_netherlands
ഹോഫ്ഡോര്‍പ്(നോര്‍ത്ത് ഹോളണ്ട്) : നെതര്‍ലാന്‍ഡിലെ നോര്‍ത്ത് ഹോളണ്ടിലുള്ള ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷനായ ''ഹമ്മയുടെ'' (HAMMA) ഓണാഘോഷ ചടങ്ങുകള്‍ സെപ്റ്റംബര്‍ 22 ന് ഞായറാഴ്ച പ്രൗഢഗംഭീരമായി നടന്നു. മുന്നൂറോളം പേരാണ് ഹമ്മ നടത്തിയ രണ്ടാം ഓണാഘോഷത്തില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ എംബസിയിലെ അംബാസിഡറിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന മലയാളി കൂടിയായ ജിന്‍സ് മറ്റം കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. ഹമ്മയുടെ പ്രതിനിധി റൈവിന്‍ ചെറിയാന്‍, ജെന്‍സ് മറ്റം എന്നിവര്‍ ചേര്‍ന്ന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാരണങ്ങളാല്‍ മുന്‍സിപ്പാലിറ്റിയുടെ മേയറായ മറിയാന്‍ ഷുര്‍മാന്‍സിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലങ്കിലും ആഘോഷങ്ങള്‍ക്ക് അവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു. മുനിസിപ്പാലിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ സമൂഹമായ ഇന്ത്യന്‍ ജനതയുടെ അവിഭാജ്യ സംസ്ഥാനമായ കേരളത്തിന്‍റെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തദ്ദേശീയര്‍ അടക്കം സന്തോഷം രേഖപ്പെടുത്തി.

മുന്‍ ഡച്ച് കൗണ്‍സിലറും ഡി 66 പാര്‍ട്ടിയുടെ നേതാവും ഇന്ത്യന്‍ വംശജയും ആയ പ്രാച്ചി വാന്‍ ബ്രാണ്ടെന്‍ബര്‍ഗ് കുല്‍ക്കര്‍ണിയുടെ അഭാവം ഉണ്ടായെങ്കിലും ആഘോഷത്തിന് ആശംസകള്‍ അറിയിച്ചു. പ്രായ ഭേദമെന്യേ കൊച്ചു കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ആഘോഷത്തില്‍ സജീവമായിരുന്നു. വിദേശ മണ്ണില്‍ ഇത്രയും വര്‍ണ്ണാഭമായി നടത്തിയ ഓണാഘോഷത്തില്‍ രണ്ടാം പ്രാവശ്യവും പങ്കെടുത്തതിന്റെ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം നേതൃത്വം നല്‍കിയ ഹമ്മയുടെ ഭാരവാഹികളെ അഭിനന്ദിച്ചു. പ്രാഥമികമായി നമ്മളെ എല്ലാവരെയും ഭാരതീയ വംശജരായാണ് തദ്ദേശീയര്‍ കാണുന്നതെന്നും അതിനാല്‍ ഇവിടെ ജോലി ചെയ്യുകയും, മറ്റ് എല്ലാ അറിവുകളും നേടുന്നതോടൊപ്പം തിരികെ സമൂഹത്തിലേക്ക് ജനോപകാരപ്രദമായ കാര്യങ്ങള്‍ സംഭാവന ചെയ്യുവാന്‍ കൂടി നമ്മള്‍ക്ക് കഴിയണമെന്നും ചടങ്ങില്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മാവേലിയുടെ സന്ദര്‍ശനം, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍, സിനിമാ ക്വിസ്, കുട്ടികളുടെ കലാ സാംസ്കാരിക പ്രകടനങ്ങള്‍, വടംവലി, നാരങ്ങ സ്പൂണ്‍ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ ഓണാഘോഷത്തെ വര്‍ണ്ണാഭമാക്കി.

രണ്ടിനം പായസം ഉള്‍പ്പെടെ ഇരുപത്തിയഞ്ചാളം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യയും നടന്നു. വളരെ മുമ്പേ തന്നെ ആരംഭിച്ച കൃത്യമായ തയ്യാറെടുപ്പുകളോടെ നടന്ന ഹമ്മയുടെ രണ്ടാമത് ഓണാഘോഷം കമ്മിറ്റിയുടെ നേതൃപാടവം എടുത്തുകാട്ടി. വൈകുന്നേരം ആറു മണിക്ക് നടന്ന കലാശക്കൊട്ടോടെ ചടങ്ങുകള്‍ അവസാനിച്ചു.

ഹാര്‍ലെമ്മേര്‍മീര്‍ എന്നതിനര്‍ത്ഥം ഹാര്‍ലത്തിലെ തടാകം എന്നാണ്. മലയാളി ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ച അവസരത്തില്‍ നെതര്‍ലാന്‍സില്‍ മൊത്തമായി മുമ്പ് നടന്നുവന്നിരുന്ന പൊതുവായ ഒറ്റ ഓണാഘോഷം എന്നതില്‍ നിന്ന് വ്യത്യസ്തമായി, ഓരോ റീജിയനുകള്‍ ആയിട്ടാണ് ഇപ്പോള്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ഹോഫ് ഡോര്‍പ്, ന്യൂ വെനാപ്പ്, ബെഡ്ഹോഫെഡോര്‍പ് എന്നിങ്ങനെയുള്ള ചെറു മേഖലകള്‍ ചേര്‍ന്ന ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റി, ആംസ്ററര്‍ഡാം എയര്‍പോര്‍ട്ട് ഉള്‍പ്പെടുന്ന, ലോകപ്രശസ്തമായ തുലിപ്സ് ഫെസ്ററിവല്‍ നടക്കുന്ന കൊയ്ക്കന്‍ഹോഫിന് വളരെ അടുത്തുള്ള ഒന്നര ലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ഒരു പ്രധാന പ്രദേശമാണ്.
- dated 24 Sep 2024


Comments:
Keywords: Europe - Otta Nottathil - hamma_onam_2024_netherlands Europe - Otta Nottathil - hamma_onam_2024_netherlands,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
demand_for_nurses_nursing_courses_to_go_down
നഴ്സുമാര്‍ക്കും നഴ്സിങ് കോഴ്സുകള്‍ക്കും ഡിമാന്‍ഡ് കുറയും? Recent or Hot News
തുടര്‍ന്നു വായിക്കുക
visa_on_arrival_uae
യുകെയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_declared_14_saints_oct_20_2024
ഡമാസ്ക്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേര്‍ വിശുദ്ധരാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തില്‍ കത്തോലിക്കരുടെ എണ്ണം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
ഹംഗറി ശക്തമായ കുടിയേറ്റ വിരോധത്തിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
least_racist_eu_countries
റേസിസം കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാം
തുടര്‍ന്നു വായിക്കുക
eu_summit_migration_far_right
കുടിയേറ്റ നിയന്ത്രണത്തില്‍ ശ്രദ്ധയൂന്നി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us